പെരുമാതുറ: മുതലപ്പൊഴി പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് പ്രവർത്തകർ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. അഡ്വ. എസ്.കൃഷ്ണകുമാർ, ബി.എസ് അനൂപ്, മോനി ശാർക്കര, മുനീർ പെരുമാതുറ, ജോയി ലോറൻസ് എന്നിവരാണ് അനിശ്ചിത കാല നിരാഹാര സമരം തുടങ്ങിയത്. സുനിൽ പെരുമാതുറയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമരം ഉത്ഘാടനം ചെയ്തു.
തീരശോഷണം പഠിക്കാൻ സർക്കാർ കമ്മിറ്റികളെ വെക്കുന്നു എന്നാൽ ഒന്നും ചെയ്യുന്നില്ലെന്നും ദുരിതങ്ങളിൽ തീരദേശ ജനതയ്ക്ക് സർക്കാരിൻ്റെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്നില്ലെന്നും സമരം ഉത്ഘാടനം ചെയ്തു കൊണ്ട് വി.ഡി സതീഷൻ ആരോപിച്ചു
അദാനിയെ കൊണ്ട് ഡ്രഡ്ജ്ജ് ചെയ്യിപ്പിക്കാൻ കഴിയാത്ത സർക്കാരാണ് ഇപ്പോൾ ഡ്രജ്ജ് ചെയ്യുന്നത്
"മുതലപ്പൊഴി" പ്രശ്ന പരിഹാരത്തിന് കോൺഗ്രസ് പ്രവർത്തകർ അനിശ്ചിത കാല നിരാഹാര സമരം

0 Comments